|    Nov 15 Thu, 2018 8:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുര്‍ദുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും : ഇറാഖ് പ്രധാനമന്ത്രി

Published : 29th September 2017 | Posted By: fsq

 

ബഗ്ദാദ്: ഇറാഖിലെ കുര്‍ദുകളെ നിയന്ത്രിക്കാന്‍ ഭണഘടനപ്രകാരമുള്ള നിയമനിര്‍മാണം നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. എന്നാല്‍, കുര്‍ദ് സ്വാധീന മേഖലയില്‍ നടന്ന ഹിതപരിശോധന തടയുന്നതിന് സൈനികനീക്കം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദ് ഭുരിപക്ഷ മേഖലയില്‍ സൈനിക നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതിന് പിറകെയാണ് അബാദി പാര്‍മെന്റില്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇറാഖില്‍ നിന്നും വിട്ടുപോവുന്നതിന് പിന്തുണ നേടുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുര്‍ദിസ്താന്‍ അടക്കമുള്ള കുര്‍ദ് ദൂരിപക്ഷപ്രദേശങ്ങളില്‍ ഹിതപരിശോധന നടത്തിയത്. അന്താരാഷ്ട സമ്മര്‍ദങ്ങള്‍ നിലനില്‍ക്കെയായിരുന്നു വോട്ടെടുപ്പ്.  വോട്ടെടുപ്പില്‍ 92.7 ശതമാനം പേരും ഇറാഖില്‍നിന്നു വിട്ടുപോവുന്നതിന് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss