|    Sep 19 Tue, 2017 10:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുര്‍ദുകളുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടില്ല: തുര്‍ക്കി

Published : 1st September 2016 | Posted By: SMR

അങ്കാറ: വടക്കന്‍ സിറിയയില്‍ കുര്‍ദിഷ് സൈന്യവും തുര്‍ക്കിയുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന യുഎസിന്റെ വാദം തുര്‍ക്കി നിഷേധിച്ചു. സിറിയയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് കേണല്‍ ജോണ്‍ തോമസാണ് നേരത്തേ അറിയിച്ചിരുന്നത്. തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ വിമതരുമായി രണ്ടുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി വൈപിജി പ്രതിനിധി പോലത് കാനും സ്ഥിരീകരിച്ചിരുന്നു.
നടപടിയെ വൈറ്റ്ഹൗസും പ്രശംസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പ്രസ്താവന. ഇരുവിഭാഗങ്ങളും പരസ്പരം പോരടിക്കാതെ ഐഎസിനെതിരായ ആക്രമണത്തില്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് യുഎസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലൊരു വെടിനിര്‍ത്തല്‍ തങ്ങള്‍ അംഗീകരിക്കില്ലെന്ന് തുര്‍ക്കിയിലെ യൂറോപ്യന്‍ യൂനിയന്‍ കാര്യമന്ത്രി ഒമര്‍ സെലിക് പറഞ്ഞു. അനദൊലു വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേനയുടെ പ്രധാന സഖ്യകക്ഷികളാണ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈപിജി).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക