|    Jul 25 Tue, 2017 8:30 am
FLASH NEWS
Home   >  News now   >  

കുര്‍ദിസ്ഥാനിലെ ‘ഏയ്ഞ്ചലീന ജോളി’ കൊല്ലപ്പെട്ടു :ദമാസ്‌കസ്

Published : 8th September 2016 | Posted By: mi.ptk
14302401_1781751415441969_2056915577_n

ആസ്യാ റമസാന്‍ അന്‍താര്‍

ഹോളിവുഡ് നടി ഏയ്ഞ്ചലീന ജോളിയുമായുള്ള അപൂര്‍വ മൂഖസാദൃശ്യത്തിലൂടെ പ്രശസ്തയായ കുര്‍ദിഷ് പോരാളി ആസ്യാ റമസാന്‍ അന്‍താര്‍ (22) ഐസിസിനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. വടക്കന്‍ സിറിയയില്‍ ഐഎസിനെതിരായ നിരവധി യുദ്ധങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. we want freedom from kurdistan (കുര്‍ദിസ്താനില്‍ നിന്നും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം) എന്ന ഫേസ്ബുക്ക് പേജിലാണ് ഇവര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്.

14269436_1781751545441956_389604931_n

ഏയ്ഞ്ചലീന ജോളി

സിറിയയിലെ തുര്‍ക്കിയുടെ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്ത്ഐഎസിനെതിരായ യുദ്ധത്തിലേര്‍പ്പെട്ടു വരുന്ന കുര്‍ദിഷ് വിഭാഗത്തിന്റെ വനിതാ സംരക്ഷണ യൂണിറ്റിലെ അയ്യായിരത്തില്‍പ്പരം അംഗങ്ങളിലൊരൊളാണ് ആസിയ. നടി ഏയ്ഞ്ചലീന ജോളിയുമായുള്ള മുഖസാദൃശ്യത്തിന്റെ പേരില്‍ കുര്‍ദിസ്ഥാനിലെ ‘ഏയ്ഞ്ചലീന ജോളി’ എന്നായിരുന്നു ഇവരെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക