|    Oct 17 Wed, 2018 1:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കുര്‍ദിസ്താന്‍ ജനത വിധിയെഴുതി

Published : 26th September 2017 | Posted By: fsq

 

ഇര്‍ബില്‍: സംഘര്‍ഷങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള എതിര്‍പ്പുകളും നിലനില്‍ക്കെ  ഇറാഖിലെ  കുര്‍ദിസ്താനന്‍ ജനത ഹിതപരിശോധനാ വിധിയെഴുതി. ഇറാഖി ഭരണകൂടത്തിന്റെ കനത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ ഹിതപരിശോധന ആരംഭിച്ചത്. സാംസ്‌കാരികമായും എണ്ണസമ്പത്തു കൊണ്ടും ഇറാഖില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രവിശ്യയായ കുര്‍ദിസ്താനില്‍ നടക്കുന്ന ഹിതപരിശോധയ്‌ക്കെതിരേ കടുത്ത എതിര്‍പ്പാണ് ബഗ്ദാദിനുള്ളത്. പത്തുമണിക്കുര്‍ നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 5.6 ദശലക്ഷം പേര്‍ക്കാണു വോട്ടുചെയ്യാന്‍ അവസരം. ഇതിനായി കുര്‍ദിസ്താനിലും കുര്‍ദ് നിയന്ത്രണ പ്രദേശങ്ങളിലുമായി 2,065 പോളിങ് സ്‌റ്റേഷനുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് സുചന. ഹിതപരിശോധനാ നടപടികളില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിതപരിശോധന രാജ്യത്തെ ജനങ്ങളുടെ സാമുഹിക ഘടനയ്ക്ക് എതിരാണ്. വോട്ടെടുപ്പ് ഫലം ഇറാഖ് അംഗീകരിക്കില്ലെന്നും ഞായറാഴ്ച ടെലിവിഷനില്‍  രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഹിതപരിശോധന തടയുന്നതിന്റെ ഭാഗമായി പ്രദേശത്തെ അന്താരാഷ്ട്ര അതിര്‍ത്തി, വിമാനത്താവളം എന്നിവയുടെ നിയന്ത്രണം നേരത്തേതന്നെ ഇറാഖി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കുര്‍ദിസ്താനില്‍ നിന്നു എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍നിന്നു വിദേശരാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തയ്യാറാവണമെന്നും ഇറാഖ് ആവശ്യപ്പെട്ടു.അതേസമയം, ഹിതപരിശോധനയില്‍ നിന്നു പിറകോട്ടു പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്് കുര്‍ദിഷ് പ്രദേശിക സര്‍ക്കാര്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി പ്രതികരിച്ചു. ജനാധിപത്യ  സര്‍ക്കാരിനെ കുര്‍ദിഷ് ജനത ആഗ്രഹിക്കുന്നതു തെറ്റാണോയെന്നും അദ്ദേഹം ചോദിച്ചു. ഫലം അംഗീകരിക്കാന്‍ അന്താരാഷ്ട്രസമൂഹം ഇറാഖിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss