|    Dec 12 Wed, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തല്‍: ഹരജി പരിഗണിക്കണമെന്ന ആവശ്യം തള്ളി

Published : 7th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ദീപക് മിശ്ര ബാഹ്യ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന കുര്യന്‍ ജോസഫിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ വിഷയം ഉന്നയിച്ചത്. സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതിനാല്‍ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, സ്ഥാപ—നത്തിന്റെ വിശ്വാസ്യത നിശ്ചയിക്കുന്നത് മാധ്യമ റിപോര്‍ട്ടുകള്‍ അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഹരജി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss