|    Sep 26 Wed, 2018 4:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുരുന്ന് ഗായികയ്ക്കു നേരെ ആര്‍എസ്എസ് ആക്രമണം

Published : 25th May 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പാടാനെത്തിയ കുരുന്നു ഗായിക പ്രാര്‍ഥന(8)യെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചു. പ്രാര്‍ഥനയും അച്ഛന്‍ രതീഷിഷും  സഞ്ചരിച്ച പാട്ടുവണ്ടിക്കു നേരെയായിരുന്നു ആക്രമണം. ഡ്രൈവര്‍ നഹാസിനെയും മര്‍ദിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ ചെങ്ങന്നൂര്‍ ടൗണില്‍ വച്ചായിരുന്നു ആക്രമണം.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ റോഡ്‌ഷോക്കിടെയായിരുന്നു ആക്രമണം. അക്രമികള്‍ പാട്ടുവണ്ടി തകര്‍ത്തു.  മൂന്നു പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ ആശുപത്രിയിലെത്തി. ആക്രമണത്തെ അദ്ദേഹം അപലപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss