|    Oct 20 Fri, 2017 5:13 am

കുരുന്നുകള്‍ക്ക് സ്വാഗതമോതി അങ്കണവാടികളില്‍ പ്രവേശനോല്‍സവം

Published : 8th June 2017 | Posted By: fsq

 

മലപ്പുറം: അങ്കണവാടികളില്‍ പ്രവേശനോത്സവം വിപുലമായി നടന്നു. മൂന്ന് മുതല്‍ ആറ് വരെ വയസ്സ് പ്രായമുള്ള കുട്ടികളാണ് പുതുതായി അങ്കണവാടികളില്‍ ചേര്‍ന്നത്. കളി ഉപകരണങ്ങളും മധുരവും നല്‍കി, നവാഗതരെ അതാത് അങ്കണവാടികളില്‍ സ്വീകരിച്ചിരുത്തി. കൂടെ വന്ന അമ്മമാര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ബോധവല്‍ക്കരണവും നടത്തി.കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുപ്പത് അംഗനവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. അതാത് അങ്കണവാടി ജീവനക്കാരും ഗ്രാമപ്പഞ്ചായത്തംഗങ്ങളും ചടങ്ങിന് നേതൃത്വം നല്‍കി. പത്താം വാര്‍ഡ് വലിയാട് അങ്കണവടിയിലെ പ്രവേശനോത്സവം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ എം സുബൈര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ കമ്മിറ്റി പ്രതിനിധി ചെറുകാട്ടില്‍ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് താണിക്കല്‍ അങ്കവാടിയില്‍ പ്രവേശനോത്സവം വിപുലമായി നടന്നു. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മിഠായിയും വിതരണം ചെയ്തു.പ്രവേശനോത്സവം ഗ്രാമപ്പഞ്ചയത്തംഗം റീജ കുറുപ്പത്ത് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വര്‍ക്കര്‍ കെ ഇന്ദിര നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക