|    Feb 24 Sat, 2018 12:09 am
FLASH NEWS

കുരീപ്പുഴ ശ്രീകുമാറിനെതിരേ ആര്‍എസ്എസ് ആക്രമണം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Published : 7th February 2018 | Posted By: kasim kzm

കാസര്‍കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ഫാഷിസ്റ്റ് ആക്രമണത്തിനെതിരെ കാസര്‍കോട്ടെ സാഹിത്യസാംസ്‌കാരിക കൂട്ടായ്മ പ്രതിഷേധിച്ചു. കാസര്‍കോട്ടെ ഒപ്പു മരച്ചോട്ടില്‍ നടന്ന പ്രതിഷേധ സംഗമം എഴുത്തുകാരന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. പി  ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ് കുഞ്ഞി, പുഷ്പാകരന്‍  ബെണ്ടിച്ചാല്‍, രാധാകൃഷ്ണന്‍ പെരുമ്പള, വിനോദ്കുമാര്‍ പെരുമ്പള, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി. റഹ്്മാന്‍ മുട്ടത്തോടി, ആര്‍ എസ് രാജേഷ്‌കുമാര്‍, രവീന്ദ്രന്‍ പാടി, പി വി കെ അരമങ്ങാനം, എം പത്മക്ഷന്‍, പ്രഭാകരന്‍ ഹരിപുരം, കെ കെ ബാലചന്ദ്രന്‍, കെ ഗംഗാധരന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, കെ എച്ച് മുഹമ്മദ് സംസാരിച്ചു.തൃക്കരിപ്പൂര്‍: കുരീപ്പുഴ ശ്രീകുമാറിനെതിരെയുളള കടന്നാക്രമണത്തില്‍ പ്രതിക്ഷേധിച്ച് പുരോഗമന കലാസഹിത്യ സംഘം ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റിയുടെയും വനിതാ സാഹിതിയുടേയും നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ചെറുവത്തൂരില്‍ നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രന്‍ കുട്ടമത്ത്, കെ കെ നായര്‍, കെ വി ശോഭന, പി രജനി, കെ ജയറാം പ്രകാശ്, ഇ ശശീധരന്‍, ടി വി മധു നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss