|    Jan 24 Tue, 2017 4:46 am

കുരീപ്പുഴയിലും ചന്ദനത്തോപ്പിലും മോഷണം: പണവും സ്വര്‍ണവും കവര്‍ന്നു

Published : 16th November 2015 | Posted By: SMR

കൊല്ലം: ജില്ലയിലെ രണ്ട് വീടുകളില്‍ മോഷണം നടന്നു. പടിഞ്ഞാറെകൊല്ലം കുരീപ്പുഴ ബംഗ്ലാവ് ജങ്ഷന് സമീപം മണലില്‍ നഗര്‍ ആരാമം വീട്ടിലാണ് ഒരു മോഷണം.
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അകത്തുകടന്ന് മോഷ്ടാവ് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നു. പന്മന പഞ്ചായത്ത് സെക്രട്ടറി അഷറഫ് ഖാന്റെ വീടാണിത്. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി അഷറഫ് ഖാനും കുടുംബവും പന്മനയിലെ കുടുംബവീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
താഴത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുകളിലത്തെ വാതില്‍ കുത്തിത്തുറന്നാണ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍ ആഭരണങ്ങള്‍ കവര്‍ന്നത്. വീട്ടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
പോലിസ് അന്വേഷണം ആരംഭിച്ചു.ചന്ദനത്തോപ്പിലാണ് മറ്റൊരു മോഷണം. ചന്ദനത്തോപ്പ് പോസ്റ്റോഫിസിന് സമീപം അഫ്‌സല്‍ ബില്‍ഡിങിലെ ഫഌറ്റിലാണ് കഴിഞ്ഞദിവസം പട്ടാപ്പകല്‍ മോഷണം നടന്നത്. കച്ചവടക്കാരനായ ഷെറീഫ് താമസിക്കുന്ന ഫഌറ്റിലെ രണ്ടാംനിലയിലാണ് മോഷണം നടന്നത്. ആളില്ലാതിരുന്ന സമയം നോക്കി അകത്തുകടന്ന മോഷ്ടാവ് പതിനായിരം രൂപയും എടിഎം കാര്‍ഡും ഉള്‍പ്പെടെയുള്ള ബാഗ് കവര്‍ച്ച ചെയ്തു.
12,000 രൂപ വിലയുള്ള മൊബൈല്‍ഫോണും മോഷണം പോയിട്ടുണ്ട്. വീടിന്റെ ജനല്‍ പൊട്ടിച്ചാണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക