കുരിശുമ്മൂട് മുന്തിരിക്കവല റോഡ് തകര്‍ന്നു; യാത്ര ദുഷ്കരം
Published : 15th March 2018 | Posted By: kasim kzm
ചങ്ങനാശ്ശേരി: നൂറുകണക്കിനു വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്ന വാഴൂര്‍ റോഡില്‍ നിന്നും ആരംഭിക്കുന്ന കുരിശുമ്മൂട് മുന്തിരക്കവല റോഡ് തകര്‍ന്നു. ഇതുകാരണം കാല്‍നടക്കാരും ഇരുചക്രവാഹന യാത്രികര്‍ക്കും ബുദ്ധിമുട്ടുകള്‍ ഏറെയായി. ഇസിഎച്ച്എസ്, വാഴപ്പള്ളി പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്, ചെത്തിപ്പുഴ ആശുപത്രി, വടക്കേക്കര മുഹിയുദ്ദീന് ജുമാമസ്ജിദ്, സര്‍ഗക്ഷേത്ര, മേഴ്സി ഹോം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഈ റോഡിനു വശങ്ങളിലായിട്ടാണ് സ്ഥിതിചെയ്യുന്നത്.
ദിവസേന ഈ സ്ഥാപനങ്ങ—ളിലേക്കും മറ്റുമായി നിരവധി ആളുകള്‍ കാല്‍നടയായും ഇരുച—ക്രവാഹനങ്ങളിലുമായി ഇതു യാത്ര ചെയ്യുന്നുണ്ട്.ചെറിയ മഴപെയ്താല്‍പ്പോലും ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതു പതിവാണ്. റോഡിലെ ഏറ്റവും വീതികുറഞ്ഞ ഭാഗവും ഇവിടെയാണ്. ഈ ഭാഗത്തുതന്നെ തെരുവു കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. കൂടാതെ അനധികൃത പാര്‍ക്കിങും കൂടിയായപ്പോള്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുകള്‍ ഏറുകയാണ്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു ബുള്ളറ്റ് ക്ലബ് ആവശ്യപ്പെട്ടു. പ്രസിഡന്റ് വി സി വിജയന് അധ്യക്ഷത വഹിച്ചു. സ്കറിയാ ആന്റണി വലിയപറമ്പില്‍, സ്വാതി കൃഷ്ണന്, ബിനോയ്, ബിന്‍സു ജേക്കബ്, ജേക്കബ് ചക്കാല—മുറിയില്‍, ജോബിന് സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.