|    May 27 Sat, 2017 4:25 am
FLASH NEWS

കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ മോഷണം

Published : 8th October 2016 | Posted By: Abbasali tf

വെള്ളറട: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കുരിശുമലയില്‍ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. സംഗമവേദിക്കു സമീപത്തെ പിയാത്ത ധ്യാനപീഠത്തിലെയും ഗല്‍സമ ന്‍ പ്രാര്‍ത്ഥനകേന്ദ്രത്തിലെയും കാണിക്ക വഞ്ചികളില്‍ നിന്നാണ് പണം അപഹരിക്കപ്പെട്ടത്. 50000 രൂപയ്ക്ക് മുകളില്‍ നഷ്ടപ്പെട്ടതായാണ് അനുമാനം. ഇന്നലെ രാവിലെയോടെയാണ് ഇവിടെ മോഷണം നടന്നതായി കണ്ടെത്തിയത്. രാവിലെ ഇരുസ്ഥലങ്ങളിലെയും ലൈറ്റുകള്‍ അണയ് ക്കാന്‍ എത്തിയ കപ്യാരാണ് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നതായി കണ്ടെത്തിയത്. മാസം തോറും കാണിക്ക വഞ്ചികളില്‍ നിന്നും 50000 രൂപയിലധികമാണ് ലഭിക്കുന്നത്. ഓണത്തിരക്ക് കാരണം കഴിഞ്ഞമാസം കാണിക്കവഞ്ചികള്‍ തുറന്നിരുന്നില്ല. ഓണാഘോഷങ്ങളുടെ ഭാഗമായി വന്‍തിരക്ക് ആയിരുന്നതിനാല്‍ നിക്ഷേപവും കൂടുതലായിരിക്കും എന്നാണ് ഭരണസമിതി വിലയിരുത്തുന്നത്. വെള്ളറട പോലിസ് മോഷണം നടന്ന സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day