|    Mar 24 Fri, 2017 7:48 pm
FLASH NEWS

കുരിശുമലയില്‍ മദര്‍ തെരേസയുടെ തിരുസ്വരൂപവും തിരുശേഷിപ്പും പ്രതിഷ്ഠിച്ചു

Published : 26th September 2016 | Posted By: SMR

വെള്ളറട: കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ മദര്‍ തെരേസയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രതിഷ്ഠിച്ചു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധകുരിശിന്റെ മഹത്വീകരണ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായാണു പ്രതിഷ്ഠാകര്‍മം നടന്നത്. കുരിശുമലയില്‍ ആദ്യമായാണ് ഒരു തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നത്.
കാട്ടാക്കട മുതിയാവിള സെന്റ് ആല്‍ബര്‍ട്ട്‌സ് ഫൊറോന ദേവാലയത്തില്‍ നിന്നു യുവജന ശുശ്രൂഷാസമിതിയുടെ നേതൃത്വത്തില്‍ പ്രദക്ഷിണമായി കൊണ്ടുവന്ന മദറിന്റെ പൂജ്യശരീരാംശവും തിരുസ്വരൂപവും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ മെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവല്‍, വികാരി ജനറല്‍ ജി ക്രിസ്തുദാസ് എന്നിവര്‍ ചേര്‍ന്നു കുരിശുമല സംഗമവേദിയില്‍ ഏറ്റുവാങ്ങി.
തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ തിരുശേഷിപ്പും തിരുസ്വരൂപവും പുതുതായി ആരംഭിച്ച ഗാര്‍ഡന്‍ ഓഫ് മെഴ്‌സിയില്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.
കുരിശുമല ഡയറക്ടര്‍ ഡോ. വിന്‍സെന്റ് കെ പീറ്റര്‍, അസി. ഡയറക്ടര്‍ ഫാ. സാജന്‍ ആന്റണി, ത്രേസ്യാപുരം ഇടവക സഹവികാരി ഫാ. അഭിലാഷ് ബേസില്‍, നിരവധി സന്യസ്തര്‍, അല്‍മായവിശ്വാസികള്‍ ചടങ്ങുകള്‍ക്കു സാക്ഷിയായി. തുടര്‍ന്നു കനിവിന്റെ മാലാഖ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക