|    Jun 20 Wed, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുരിയച്ചിറയിലെ കൊലപാതകം: മൂന്നു പേര്‍ അറസ്റ്റില്‍

Published : 11th January 2017 | Posted By: fsq

 

തൃശൂര്‍: കുരിയച്ചിറയില്‍ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചിയ്യാരം കോലഴി വീട്ടില്‍ ബിനോയ് (31), തലോര്‍ കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ പ്രശാന്ത് (31), അഞ്ചേരി പയ്യപ്പിള്ളി വീട്ടില്‍ ജിന്‍സന്‍ (35) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് സിഐ വി കെ രാജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് കുരിയച്ചിറ സെന്ററിലാണ് ആക്രമണം നടന്നത്. തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിയേറ്റ കുരിയച്ചിറ കനാല്‍ റോഡില്‍ കുരിശുപറമ്പില്‍ ആല്‍ബിന്‍ (28) ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആല്‍ബിന്റെ ബന്ധുകൂടിയായ നടത്തറ കുരിശുപറമ്പില്‍ സാംസണ്‍ ചികില്‍സയിലാണ്. നാളുകളായി സംഘങ്ങള്‍ തമ്മില്‍ ഭീഷണി നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. സാംസണും മരിച്ച ആല്‍ബിനും കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളാണ്. പ്രശാന്ത്, ജിന്‍സണ്‍ എന്നിവരെ കുട്ടനെല്ലൂരില്‍ നിന്നും ബിനോയിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss