|    Mar 27 Mon, 2017 2:28 am
FLASH NEWS

കുരങ്ങുശല്യം പരിഹരിക്കുന്നതിന് കല്‍പ്പറ്റയില്‍ വാനരോദ്യാനം

Published : 10th July 2016 | Posted By: SMR

കല്‍പ്പറ്റ: നഗരത്തിലെ വാനരശല്യത്തിന് പരിഹാരമെന്നോണം വാനരോദ്യാനം നിര്‍മിക്കാന്‍ തീരുമാനം. 22 ലക്ഷം രൂപ മുതല്‍മുടക്കിലാണ് പദ്ധതി തയ്യാറാവുന്നത്. കല്‍പ്പറ്റയിലെ വാനരശല്യത്തിന് പരിഹാരം കാണുന്നതിന് ഇതിനകം നിരവധി പദ്ധതികള്‍ നടപ്പാക്കിയെങ്കിലും കുരങ്ങുകളുടെ എണ്ണവും ശല്യവും പെരുകിയതല്ലാതെ ഗുണമൊന്നുമുണ്ടായില്ല. വാനരന്‍മാരും മനുഷ്യരും തമ്മിലുള്ള പോരാട്ടം ഹൈക്കോടതിയില്‍ വരെയെത്തി. പിടിച്ചു കാട്ടില്‍ വിടാന്‍ കോടതി ഉത്തരവിട്ടെങ്കിലും കുരങ്ങന്‍മാര്‍ പിടികൊടുത്തില്ല. ഇതുകൊണ്ടു തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ഥികളോടെല്ലാം, കുരങ്ങില്‍ നിന്നു മോചനം നല്‍കണമെന്നായിരുന്നു വോട്ടര്‍മാരുടെ ആവശ്യം. കുരങ്ങുകള്‍ക്ക് വോട്ടില്ലാത്തതിനാല്‍ വാനരന്‍മാരെ തുരത്തുമെന്നു സ്ഥാനാര്‍ഥികള്‍ ഉറപ്പു നല്‍കി. ഈ വാക്ക് പാലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി കെ ശശീന്ദ്രന്‍ എംഎല്‍എ മുന്‍കൈയെടുത്ത് പദ്ധതി തയ്യാറാക്കിയത്. വാനരന്‍മാര്‍ക്കായി പ്രത്യേക ഉദ്യാനമൊരുക്കുകയാണ് പദ്ധതി. ജനവാസകേന്ദ്രങ്ങളില്‍ നിന്നു മാറി ഒരുക്കുന്ന ഉദ്യാനത്തില്‍ ശല്യക്കാരായ വാനരന്‍മാരെ കൊണ്ടുവിടും. രണ്ടേക്കര്‍ സ്ഥലത്ത് പ്രത്യേകം വേലികെട്ടി തിരിച്ചാണ് ഉദ്യാനമൊരുക്കുക. കുരങ്ങുകളുടെ മാത്രം ആവാസവ്യവസ്ഥ ഒരുക്കുകയാണ് ഉദ്ദേശിക്കുന്നത്. വനംവകുപ്പിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര വനം-വന്യജീവി വകുപ്പും ഇത്തരം പദ്ധതിയെ മുമ്പ് അംഗീകരിച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക