കുരങ്ങന് തട്ടിയെടുത്ത കുഞ്ഞ് മരിച്ചു;മൃതദേഹം വീട്ടുകിണറ്റില്‍
Published : 1st April 2018 | Posted By: mi.ptk
ഭുവനേശ്വര്‍: കുരങ്ങന് തട്ടിയെടുത്ത കുഞ്ഞ് മരിച്ചു. വീട്ടിലെ കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാവിന് സമീപം ഉറങ്ങിക്കിടന്നിരുന്ന പതിനാറു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് കുരങ്ങന് എടുത്തുകൊണ്ട് പോയത്. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ വനം വകുപ്പ് അധികൃതര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസം ഒഡീഷയിലെ കട്ടക്കിലുള്ള തലബസ്ഥ ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്തിട്ട കട്ടിലില്‍ മാതാവിന് സമീപം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കുരങ്ങന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുഞ്ഞിനെ കുരങ്ങന് തട്ടിയെടുക്കുന്നത് കണ്ട മാതാവ് ഒച്ച വച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയും വനം, അഗ്നിശമന സേനാംഗങ്ങള്‍ കുഞ്ഞിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കുയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ കരച്ചില്കേള്ക്കാത്തത് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. ജനിച്ചതു മുതല്‍ കുഞ്ഞ് കരഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തി അധിക ദിവസമാകുന്നതിനു മുമ്പാണ് കുരങ്ങന് കുഞ്ഞിനെ തട്ടിയെടുത്തത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.