|    Dec 17 Sun, 2017 1:43 pm
FLASH NEWS

കുമ്മിള്‍ മേഖലയിലെ കരമൊടുക്കല്‍ പ്രശ്‌നം ; തഹസില്‍ദാരെ നാട്ടുകാര്‍ തടഞ്ഞു

Published : 14th July 2017 | Posted By: fsq

 

കടയ്ക്കല്‍:കുമ്മിള്‍ പഞ്ചായത്തിലെ സംബ്രമം, നെല്ലിവിള പ്രദേശങ്ങളിലെ ഭൂമിയുടെ കരമൊടുക്കല്‍ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കുമ്മിള്‍ വില്ലേജ് ഓഫീസില്‍ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം.  .മേഖലയിലെ 150ല്‍ പരം കുടുംബങ്ങള്‍ക്ക് കലാങ്ങളായി കരമൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇവരുടെ കൈവശമുള്ളത് മിച്ചഭൂമിയെന്നാണ് കരമൊടുക്കി നല്‍കാത്തതിന് കാരണായി റവന്യൂ വകുപ്പ് പറയുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയുടെയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ പരാതിക്കാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം അഞ്ച് മാസം മുമ്പ് കുമ്മിള്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്നിരുന്നു.  .മൂന്ന് മാസത്തിനകം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് ഭൂ ഉടമകളില്‍ നിന്ന് അപേക്ഷയും ബന്ധപ്പെട്ട രേഖകളും സ്വീകരിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതിനിടെ പരാതിക്കാരില്‍ ഏഴ് പേര്‍ക്ക് കരമൊടുക്കി നല്‍കാന്‍ ഉത്തരവായതിനെ തുടര്‍ന്ന് നടപടികള്‍ക്കായാണ് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കുമ്മിള്‍ വില്ലേജ് ഓഫിസിലെത്തിയത്. വിവരമറിഞ്ഞെത്തിയ പരാതിക്കാര്‍ ഏഴുപേര്‍ക്ക് മാത്രം കരമൊടുക്കി നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുകയുമായിരുന്നു. 27ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗം ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്ക് കൂടി കരമൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss