|    Oct 18 Wed, 2017 12:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുമ്മനത്തെയും കൂട്ടരെയും കേരളീയര്‍ ചവിട്ടിപ്പുറത്താക്കും: വി എസ്

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ ചോരയും പ്രാണനുമായ സഹകരണപ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കൂുനില്‍ക്കുന്ന കുനത്തെയും കൂരെയും കേരളീയര്‍ ചവിിപ്പുറത്താക്കുമെന്ന് വി എസ് അച്യുതാനന്ദന്‍. സഹകരണപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിച്ച് സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ബിജെപിയുടെ തനിനിറം നാം കണ്ടതാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്ന് 92 ലക്ഷത്തിന്റെ നോുകളാണ് പിടിച്ചെടുത്തത്. നാുകാര്‍ അരി വാങ്ങാന്‍ കാശിനായി ബാങ്കിനു മുമ്പില്‍ ക്യൂ നിന്ന് തലകറങ്ങി വീഴുമ്പോള്‍ കര്‍ണാടകയിലെ ഖനി മുതലാളിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡി മകളുടെ കല്യാണത്തിന് പൊിച്ചത് 500 കോടിയാണ്.
നോുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച കാലഘത്തില്‍ ബിജെപിയുടെ അക്കൗണ്ടില്‍ കുമിഞ്ഞുകൂടിയ പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കപ്പെു. ഈ സാഹചര്യത്തിലാണ് നാിന്‍പുറത്തെ സാധാരണ സഹകരണ ബാങ്ക് കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിച്ച് സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ശരിക്കുള്ള കള്ളപ്പണക്കാരില്‍ നാലുപേരെ പിടിച്ച് അകത്തിാല്‍ കാണാം കളി. അദാനിയും അംബാനിയും പോലുള്ള വന്‍കിടക്കാരുമായുള്ള എല്ലാ ബിസിനസ് ബന്ധവും ഭരണനേതൃത്വത്തിന് അവസാനിപ്പിക്കേണ്ടിവരുമെന്നും വിഎസ് പരിഹസിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക