|    Jun 24 Sat, 2017 12:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുമ്മനത്തിന്റെ യാത്ര : വിവാദത്തിനില്ലെന്ന് ചെന്നിത്തല

Published : 19th June 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി മെട്രോ യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഒപ്പം കയറിയതു വിവാദമാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ഉദ്ഘാടനത്തിനു ക്ഷണിച്ചിട്ടില്ല. യുഡിഎഫിന്റെ ഭരണകാലത്ത്, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മെട്രോയുടെ 90 ശതമാനം പണിയും പൂര്‍ത്തിയായത്. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫിന് നിരവധി പ്രതിഷേധങ്ങളുണ്ട്. എന്നാല്‍, കേരളത്തിന്റെ സ്വപ്‌നപദ്ധതിയുടെ ഉദ്ഘാടനത്തെക്കുറിച്ച് വിവാദത്തിനോ വഴക്കിനോ ഇല്ലെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക