|    Jan 19 Thu, 2017 4:17 pm
FLASH NEWS

കുമ്മനത്തിന്റെ പ്രസ്താവനയ്ക്കു നന്ദി, ബിജെപി സഖ്യം ആലോചിച്ചിട്ടില്ല: കേരളാ കോണ്‍ഗ്രസ്

Published : 20th July 2016 | Posted By: mi.ptk

കോട്ടയം: ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കേരളാ കോണ്‍ഗ്രസ്(എം) ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി വ്യക്തമാക്കി. ഞായറാഴ്ച കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ കെ എം മാണി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്(എം)നെ സ്വാഗതംചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്കു നന്ദി. എന്നാല്‍, തങ്ങള്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല. കെ എം മാണിയുടെയും കേരളാ കോണ്‍ഗ്രസ്സിന്റെയും സ്വീകാര്യതയാണ് ഇതില്‍ അന്തര്‍ലീനമായിരിക്കുന്നത്. കേരളത്തിലെ എല്ലാ മുന്നണി നേതാക്കളും കേരളാ കോണ്‍ഗ്രസ്സിനെ ക്ഷണിച്ചുകൊണ്ട് പല കാലഘട്ടങ്ങളിലായി പല പരസ്യ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. സഖ്യത്തില്‍ ഏര്‍പ്പെടാന്‍ എല്ലാ പാര്‍ട്ടികളും ആഗ്രഹിക്കുന്ന രാഷ്ട്രീയകക്ഷിയാണ് കേരളാ കോണ്‍ഗ്രസ് (എം) എന്നത് അഭിമാനകരമാണ്. എന്നാല്‍, ഇത്തരം പ്രലോഭനങ്ങളിലോ പ്രശംസാ വചനങ്ങളിലോ വശംവദരാവുന്ന പാര്‍ട്ടിയല്ല കേരളാ കോണ്‍ഗ്രസ്സെന്ന് കാലം തെളിയിച്ചിട്ടുണ്ട്. വസ്തുതാപരമായ വിലയിരുത്തലും ജനങ്ങളോടുള്ള പ്രതിബദ്ധതയും രാജ്യതാല്‍പര്യവുമാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക