|    Jul 22 Sun, 2018 7:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുമ്മനത്തിനെതിരായ കേസന്വേഷണം അവസാനിപ്പിച്ചു

Published : 15th September 2017 | Posted By: fsq

 

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയെന്നാരോപിച്ച് ട്വിറ്ററില്‍ വ്യാജ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേ എടുത്ത കേസില്‍ അന്വേഷണം പോലിസ് അവസാനിപ്പിച്ചു. വീഡിയോ ദൃശ്യത്തിന്റെ ആധികാരികത വ്യക്തമായില്ലെന്ന കാരണം പറഞ്ഞാണ് അന്വേഷണം അവസാനിപ്പിച്ചത്. പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട മെയ് 12ന് രാത്രിയാണ് കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ വീഡിയോ ദൃശ്യം പോസ്റ്റ് ചെയ്തത്. ഒരുകൂട്ടം യുവാക്കള്‍ കൂട്ടംകൂടി നിന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോ ദേശീയമാധ്യമങ്ങള്‍ വരെ വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു. ഇതോടെ, വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് സിപിഎമ്മും ഡിവൈഎഫ്‌ഐയും സാമുദായിക സ്പര്‍ധയുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. പാപ്പിനിശ്ശേരിയില്‍ നടന്ന ഫുട്‌ബോള്‍ മല്‍സത്തിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനമാണ് വീഡിയോയിലുള്ളതെന്നായിരുന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുന്നത് ആര്‍എസ്എസിനും ബിജെപിക്കും സഹായകമാവുമെന്നാണു വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss