|    Oct 21 Sat, 2017 5:05 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുമ്മനം ഹാദിയയുടെ വീട് സന്ദര്‍ശിച്ചത് വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍. ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 1st October 2017 | Posted By: G.A.G

ജിദ്ദ: കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട്  സന്ദര്‍ശിച്ചത്  വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണെന്നു  ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവിച്ചു.
ഹാദിയയെ വിശ്വാസത്തില്‍ നിന്ന് നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന് വേണ്ടിയാണ് കുമ്മനം രാജശേഖരന്‍ അവരുടെ വീട് സന്ദര്‍ശിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നു . പത്രപ്രവര്‍ത്തകര്‍ക്ക് പോലും അനുമതി നല്‍കാത്ത വീട്ടിലാണ് പോലീസ് കാവലില്‍ സംഘ് പരിവാര്‍ നേതാക്കള്‍ നിരന്തരം കയറിയിറങ്ങുന്നത് . ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുവാദം തേടി സുപ്രീം കോടതിയില്‍ പോകുന്ന വനിതാ കമ്മീഷന്‍ നടപടി പ്രശ്‌നത്തില്‍ ഇടപെടാതെ രക്ഷപ്പെടാനുള്ള കുതന്ത്രമാണെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സ്വാതന്ത്ര്യത്തോടെ സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട ഡോക്ടര്‍ ഹാദിയ അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക് സമാനതകളില്ല. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പിണറായി വിജയന് സഖാവായി തുടരാമായിരിക്കാം ; എന്നാല്‍ മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഹാദിയയുടെ ജീവനും വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് കോടതിയെ പഴിചാരി രക്ഷപ്പെടാനാകില്ലെന്ന് മുഖ്യമന്ത്രിയും എല്‍ ഡി എഫും   ഓര്‍ക്കണമെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക