|    May 26 Fri, 2017 10:40 pm
FLASH NEWS

കുമ്മനം സചിനെ പോലെയെങ്കില്‍ ജനം ഹര്‍ഭജനാകും: എന്‍എസ് മാധവന്‍

Published : 29th April 2016 | Posted By: swapna en

NS-MADHAVAN

കോഴിക്കോട്: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറെ ബിജെപി സംസ്ഥാന അധൃക്ഷന്‍ കുമ്മനം രാജശേഖരനോട് ഉപമിച്ച തിരുവനന്തപരും ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ശ്രീശാന്തിന് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ മറുപടി. കുമ്മനം സചിനെ പോലെയാണെങ്കില്‍  ജനം ഹര്‍ഭജനാകുമെന്നാണ് എന്‍എസ് മാധവന്റെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു മാധവന്റെ പ്രതികരണം.
ശ്രീശാന്തിനെ കളിക്കളത്തിലെ വാക്ക് തര്‍ക്കത്തിനിടെ ഒരിക്കല്‍ ഹര്‍ഭജന്‍ മര്‍ദ്ദിച്ചിരുന്നു.ഇതായിരിക്കാം മാധവന്‍ ഉദ്ദേശിച്ചത്.
ചാനല്‍ അഭിമുഖത്തിനിടെയാണ് ശ്രീശാന്ത് കുമ്മനത്തെ സചിനോട് ഉപമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day