|    Oct 20 Fri, 2017 5:19 am
Home   >  Todays Paper  >  Page 4  >  

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം

Published : 2nd October 2017 | Posted By: fsq

 

കൊച്ചി: ജിഹാദി ചുവപ്പു ഭീകരതയ്‌ക്കെതിരേ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു വിമര്‍ശനമുയരുന്നു. യാത്രയ്ക്കു വേണ്ടി തയ്യാറാക്കിയ ഫഌക്‌സ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ നേതാക്കളുടെ ചിത്രങ്ങള്‍ കുത്തിനിറച്ചിരിക്കുന്നുവെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. കേരളവുമായി ബന്ധപ്പെട്ടു പാര്‍ട്ടി നിരന്തരം ഉന്നയിക്കുന്ന മുസ്‌ലിം തീവ്രവാദവും സിപിഎമ്മിന്റെ രാഷ്ട്രീയ ആക്രമണങ്ങളെ സാധൂകരിക്കുന്ന ഫോട്ടോകളൊന്നും ചിത്രീകരിച്ചിട്ടില്ല. യാത്രയിലൂടെ ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ഫഌക്‌സ് ബോര്‍ഡില്‍ സ്ഥാപിക്കണമെന്നു യാത്രയുമായി ബന്ധപ്പെട്ട് താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക