|    Jan 22 Sun, 2017 11:56 pm
FLASH NEWS

കുമ്മനം രാജശേഖരന്റെ വിമോചന യാത്ര തുടങ്ങി

Published : 21st January 2016 | Posted By: SMR

ഉപ്പള: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള വിമോചന യാത്ര കാസര്‍കോട് ഉപ്പളയില്‍ നിന്നു തുടങ്ങി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുമ്മനം രാജശേഖരന് പാര്‍ട്ടി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യയുടെ ഗതിമാറിയെന്നും ലോക രാജ്യങ്ങള്‍ക്കിടയില്‍ രാജ്യം അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. വി മുരളീധരന്‍, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ്, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം ടി രമേശ്, കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്, നളിന്‍കുമാര്‍ കട്ടീല്‍ എംപി, റിച്ചാര്‍ഡ് ഹേ എംപി, ചലച്ചിത്രതാരം സുരേഷ് ഗോപി സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക