|    Dec 14 Fri, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുമ്മനം മിസോറാം ഗവര്‍ണര്‍

Published : 26th May 2018 | Posted By: kasim kzm

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. നിലവിലെ മിസോറാം ഗവര്‍ണര്‍ ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയാവുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഒഴിവിലേക്കാണ് നിയമനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ പദവിയെന്നാണ് സൂചന.
കോട്ടയം സ്വദേശിയായ കുമ്മനം സിഎംഎസ് കോളജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും എടുത്തു. വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി രാജിവയ്ക്കുകയുമായിരുന്നു. 1987ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍ മല്‍സരിച്ചു. പിന്നീട് സംഘ് പ്രചാരകനായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss