|    Jul 26 Wed, 2017 4:17 am
FLASH NEWS
Home   >  News now   >  

കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷന്‍

Published : 18th December 2015 | Posted By: G.A.G

ന്യൂഡല്‍ഹി : ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. വി.മുരളീധരന്റെ പിന്‍ഗാമിയായാണ് കുമ്മനം പാര്‍്ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.
പാര്‍ട്ടിയിലെ ഒരു വിഭാഗം കുമ്മനത്തെ അധ്യക്ഷനാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യക്ഷനെ തീരുമാനിക്കുന്നതിനായി ചേര്‍ന്ന കേന്ദ്ര സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനം അമിത് ഷായ്ക്ക് വിട്ടത്. കുമ്മനം തന്നെ അധ്യക്ഷനാകണമെന്നതാണ് അമിത് ഷായുടെ തീരുമാനം. പാര്‍ട്ടിയിലെ മുരളീധരന്‍ വിഭാഗത്തിന്റെ പിന്തുണ കുമ്മനത്തിനുണ്ടായിരുന്നെങ്കിലും പി കെ കൃഷ്ണദാസ് വിഭാഗം എതിര്‍ക്കുകയായിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക