|    Jul 23 Sun, 2017 6:03 pm
FLASH NEWS

കുമ്പിടി തങ്ങള്‍പ്പടി റോഡിലെ പാലം തകര്‍ന്ന നിലയില്‍

Published : 23rd November 2015 | Posted By: SMR

ആനക്കര: കുമ്പിടി തങ്ങള്‍പ്പടി റോഡിലെ പ്രധാനപാലത്തിന്റെ അടിഭാഗം തകര്‍ന്നനിലയില്‍. ഈ റോഡിലെ ആലിന്‍ചോടിന് സമീപം പരപ്പന്‍തോടിന് കുറുകെയുള്ള വലിയപാലത്തിന്റെ അടിഭാഗമാണ് തര്‍ന്നിട്ടുള്ളത്. കമ്പികള്‍ തുരുമ്പെടുത്ത് നശിച്ച നിലയിലും പാലത്തിന്റെ അടിഭാഗത്ത് വിള്ളലുമുണ്ട്.
പാലത്തിന്റെ മുള്‍ഭാഗത്തെ റോഡില്‍ വലിയ കുഴി കാണപ്പെട്ടതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അടിഭാഗത്തെ തകര്‍ച്ച കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം അറ്റകുറ്റപണികള്‍ നടത്തിയ ഈ റോഡ് ഇപ്പോള്‍ തന്നെ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ടാറിങ്ങിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തോടൊപ്പം പാലം പുതുക്കി പണിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക