|    Jan 19 Thu, 2017 6:44 pm
FLASH NEWS

കുമ്പിടിയിലെ മാലിന്യങ്ങള്‍ തള്ളുന്നത് പാടശേഖരത്തിലേക്ക്

Published : 1st October 2016 | Posted By: Abbasali tf

ആനക്കര: കുമ്പിടിയില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കൃഷിയിടത്തിലേക്ക്. കുമ്പിടി അങ്ങാടിയിലുള്ള മാലിന്യങ്ങളാണ് കുമ്പിടി പഴയ റോഡിലുള്ളപാടത്തേക്ക് വ്യാപകമായി തള്ളുന്നത്. നേരത്തെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും മാലിന്യങ്ങള്‍ കൊണ്ടുവന്നിട്ടത് ഈ പാടശേഖരത്തായിരുന്നു. ആനക്കര പഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്നതും കുമ്പിടിയില്‍തന്നെയാണ്. ഇവിടെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഇടവുമില്ല. അങ്ങാടിയിലെ കടക്കാരെല്ലാം മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നതും ഇവിടെതന്നെയാണ്. ഇതിന് പുറമെ ഈ മാലിന്യങ്ങളുടെ നടുവിലാണ് കുമ്പിടി അങ്ങാടിയിലുള്ള നാടോടി കുടുംബങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നതും ഭക്ഷിക്കുന്നതും. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇടവരുത്തുന്ന ഇത്തരം  പ്രവണതകള്‍ക്കെതിരെ ആരോഗ്യ വകുപ്പില്‍ നിന്നും നടപടിയുണ്ടായിട്ടില്ല. ഈ പാടശേഖരത്ത് കൂട്ടിയിട്ട മാലിന്യത്തില്‍ നിന്നുളള ദുര്‍ഗദ്ധവും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.  അങ്ങാടികളില്‍ നിന്നുളള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടുന്ന മാലിന്യങ്ങളാണ് ക്ൃഷിയിടത്തിലേക്ക് തള്ളുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക