|    Dec 10 Mon, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുമ്പസാര രഹസ്യം: ബലാല്‍സംഗക്കുറ്റം മൂന്നു പേര്‍ക്കെതിരേ മാത്രം

Published : 6th July 2018 | Posted By: kasim kzm

പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബലാല്‍സംഗക്കുറ്റം പ്രതികളായ മൂന്നു വൈദികര്‍ക്കെതിരേ മാത്രം. നാലു വൈദികര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇതില്‍ ജോണ്‍സണ്‍ വി മാത്യുവിനെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം മാത്രമാണു ചുമത്തിയിരിക്കുന്നത്. കാറില്‍ വച്ച് അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ജോണ്‍സനെതിരായ യുവതിയുടെ മൊഴി. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. കേസ് സംബന്ധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യമുള്ളത്. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു എന്നിവര്‍ക്കെതിരേ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അതിനിടെ, മുന്‍കൂര്‍ ജാമ്യ ഹരജി തേടിയ വൈദികരുടെ അറസ്റ്റ് കോടതി തീരുമാനം വരും വരെ നീട്ടാനാണു പോലിസിന്റെ തീരുമാനം. യുവതി വൈദികനുമായി താമസിച്ച കൊച്ചിയിലെ ഹോട്ടലിലെത്തിയ സംഘം ബില്ലിന്റെ പകര്‍പ്പ് കണ്ടെത്തി. സിസി ടിവി ദൃശ്യങ്ങളും ശേഖരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss