|    Nov 22 Thu, 2018 2:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുമ്പസാരം: വൈദികര്‍ കടമകള്‍ മറക്കരുത്- കര്‍ദിനാള്‍

Published : 6th August 2018 | Posted By: kasim kzm

കൊച്ചി: കുമ്പസാരം കേള്‍ക്കുന്നതിനും പ്രത്യേകിച്ച് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനും കര്‍ക്കശമായ നിയമങ്ങളാണ് സഭ നിര്‍ദേശിച്ചിരിക്കുന്നതെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ദേവാലയത്തില്‍ വച്ച് കുമ്പസാരിപ്പിക്കണമെന്നും കുമ്പസാരക്കൂട് ഉപയോഗിച്ചിരിക്കണമെന്നുമാണ് സഭയുടെ നിലപാടെന്ന് ആലഞ്ചേരി അറിയിച്ചു. കുമ്പസാരത്തിന്റെ വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തെക്കുറിച്ചും തിരുസഭാ പാരമ്പര്യങ്ങളെക്കുറിച്ചും സഭാപ്രബോധനങ്ങളെക്കുറിച്ചും പ്രതിപാദിച്ച് എഴുതിയ ലേഖനത്തിലാണ് ആലഞ്ചേരി കുമ്പസാരത്തെക്കുറിച്ച സഭാ നിലപാടുകള്‍ വ്യക്തമാക്കിയത്. കുമ്പസാര രഹസ്യം ലംഘിക്കുന്ന വൈദികന് കടുത്ത ശിക്ഷ നല്‍കണമെന്ന് സഭാനിയമം അനുശാസിക്കുന്നുണ്ടെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss