|    Aug 21 Tue, 2018 12:26 am
FLASH NEWS
Home   >  National   >  

കുമ്പസാരം: വനിതാ കമ്മീഷന്റെ നിലപാട് മതവിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമെന്ന് എസ്ഡിപിഐ

Published : 28th July 2018 | Posted By: afsal aph


ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് മതവിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഏതെങ്കിലും വിശ്വാസപ്രമാണങ്ങളില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ അക്കാര്യം അതത് മതവിഭാഗമാണ് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടത്. ഭരണഘടനാ പദവിയുള്ള കമ്മീഷന്‍ ഇത്തരത്തില്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന നിലപാട് സ്വീകരിക്കരുത്. വനിതാ കമ്മീഷന്‍ പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും നല്‍കിയ റിപോര്‍ട്ടിലാണ് ഇത്തരത്തിലൊരു ശുപാര്‍ശയുള്ളത്. ഈ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss