|    Aug 18 Sat, 2018 3:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുമ്പസാരം നിരോധിക്കണമെന്ന ശുപാര്‍ശ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കരിദിനമാചരിച്ചു

Published : 6th August 2018 | Posted By: kasim kzm

കൊച്ചി: ക്രൈസ്തവരുടെ പരമ്പരാഗത ആചാരമായ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ദേശീയ വനിതാ കമ്മീഷന്റെ നിലപാടില്‍ പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്നലെ കരിദിനമായി ആചരിച്ചു.
കാര്യമായ പഠനങ്ങളില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ച ശുപാര്‍ശ സ്വീകരിക്കരുതെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയുടെ കീഴിലുള്ള ഇടവകകളില്‍ വായിക്കുകയും ചെയ്തു. നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനിതാ കമ്മീഷന്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇൗ കത്തിലാണ് കുമ്പസാരം നിരോധിക്കണമെന്ന ശുപാര്‍ശ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ കരിദിനം ആചരിച്ചത്.
വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനോ കാര്യമായ കൂടിയാലോചനകള്‍ക്കോ മുതിരാതെയാണ് സഭയുടെ വിശുദ്ധ കൂദാശകളില്‍ പ്രധാനപ്പെട്ടതായ കുമ്പസാരം നിരോധിക്കണമെന്നു വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചിലര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ പതിറ്റാണ്ടുകളായി സഭ ആചരിക്കുന്ന വിശ്വാസങ്ങള്‍ നിര്‍ത്തലാക്കണമെന്നു പറയുന്നത് തികച്ചും അന്യായമാണ്. അതുകൊണ്ടു തന്നെ വനിതാ കമ്മീഷന്‍ ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ച ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയണം. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്ന പ്രമേയം വിവിധ ഇടവക ദേവാലയങ്ങളില്‍ വായിക്കുകയും പാസാക്കുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss