|    Sep 20 Thu, 2018 12:43 am
FLASH NEWS

കുമ്പളയിലെ സ്ഥാപനങ്ങള്‍ രാത്രി അടച്ചിടാന്‍ നിര്‍ദേശം

Published : 25th August 2018 | Posted By: kasim kzm

കുമ്പള: രാത്രികാലങ്ങളില്‍ മണല്‍ സംഘങ്ങള്‍ കൊമ്പുകോര്‍ക്കുന്നതും സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതും തടയാന്‍ കുമ്പള പോലിസ് നടപടി തുടങ്ങി. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും കടകളും രാത്രി പത്തിന് ശേഷം അടച്ചിടാന്‍ പോലിീസ് നിര്‍ദ്ദേശം നല്‍കി. ഇത് നാലാം തവണയാണ് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ബുദ്ധിമുട്ടിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒരു ഹോട്ടലിന് സമീപം മണലിനെ ചൊല്ലി രണ്ടുപേര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പോലിസ് പറയുന്നത്. റോഡരികിലും മറ്റും രാത്രികാലത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ വ്യാപകമായതോടെ ഹോട്ടല്‍ വ്യവസായം നഷ്ടത്തിലാണെന്നും അതിനിടെ പോലിസിന്റെ ഇത്തരം ഇടപെടല്‍ ദുരിതം ഇരട്ടിപ്പിക്കുകയാണെന്നും ഹോട്ടലുടമകള്‍ പറയുന്നു. ഉപ്പളയിലും സമീപ പ്രദേശങ്ങളിലും കൊലയും മറ്റു സംഭവങ്ങള്‍ നടന്നാല്‍പോലും ഇത്തരം നടപടിയുണ്ടാവാറില്ല.
ഇരുട്ട് കയറുന്നതോടെ കുമ്പള ടൗണില്‍ മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ശല്യം വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് സജീവമല്ലാത്തതിനാല്‍ ഇവര്‍ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss