|    Jan 21 Sat, 2017 12:03 pm
FLASH NEWS

കുമ്പളയിലും പുത്തിഗെയിലും അക്രമം; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 4th November 2015 | Posted By: SMR

കുമ്പള: തിരഞ്ഞടുപ്പിനോടനുബന്ധിച്ച് കുമ്പളയിലും പുത്തിഗെയിലും അക്രമം. എസ്എഫ്‌ഐ കുമ്പള ഏരിയ ജോയിന്റ് സെക്രട്ടറി കട്ടത്തടുക്കയിലെ ഹസന്(18) മര്‍ദ്ദനമേറ്റു. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞ വിരോധത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാരിക്കണ്ടത്ത് വച്ച് മര്‍ദ്ദിച്ചെന്നാണ് ഹസന്റെ പരാതി. സംഭവത്തില്‍ ആരിഫ്, അഫ്രീദ്, റഫീഖ് എന്നിവര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു. അംഗഡിമുഗര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം പ്രവര്‍ത്തകനുമായ ബാഡുരിലെ ഹസനുല്‍ ബന്ന(46)യ്ക്കും മര്‍ദ്ദനമേറ്റു. പുത്തിഗെ ദേരടുക്ക ബൂത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം തടയുന്നതിനിടെ ഒരു സംഘം മര്‍ദ്ദിച്ചെന്നാണു പരാതി. ബംബ്രാണ തിലക് നഗര്‍ ഡിവൈഎഫ്‌ഐ യുനിറ്റ് പ്രസിഡന്റ് സുനില്‍ കുമാറിന്(28) മര്‍ദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് റഫീഖ്, അബ്ബാസലി എന്നിവര്‍ക്കെതിരേയും കേസെടുത്തു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് അംഗഡിമുഗറില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. റോഡ് തടസ്സപ്പെടുത്തിയതിന് സിപിഎം നേതാവ് ആനന്ദനടക്കം 25 പേര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക