|    Jul 25 Tue, 2017 4:20 am
FLASH NEWS

കുമ്പളത്ത് അജ്ഞാതന്റെ ശല്യം; പരാതി നല്‍കി

Published : 14th July 2017 | Posted By: fsq

 

മരട്: കുമ്പളത്ത് പി വി ശ്രീധരന്‍ റോഡില്‍ രാവണം കോട്ട പരിസരത്താണ് അര്‍ധരാത്രിയില്‍ കറങ്ങി നടക്കുന്ന “അജ്ഞാതന്റെ “ശല്യം മൂലം പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെടുന്നത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് പനങ്ങാട് പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ നാല് വീട്ടുകാര്‍ക്ക് ഇത്തരം അനുഭവമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. അജ്ഞാതന്റെ ശല്യം നാട്ടില്‍ പാട്ടായതോടെ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ സ്ത്രീകളും കുട്ടികളും ഭയക്കുകയാണ്. കുളിമുറിയിലും ബെഡ് റൂമിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലുമാണ് അര്‍ധരാത്രി “അജ്ഞാതന്‍’ പ്രത്യക്ഷപ്പെടുന്നത്. മുണ്ടും ബനിയനും ധരിച്ച ഒരാളാണ് രാത്രി ഒന്നരയോടെ വീടിന്റെ ജനലിനരികില്‍ വന്ന് നോക്കിയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവ് പറഞ്ഞു. വീട്ടുകാര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയതോടെ ഇയാള്‍ ഇരുളിലേക്ക് ഓടിമറഞ്ഞു. മറ്റൊരു വീട്ടില്‍ കയറിയ ഇയാള്‍ ശുചി മുറിയില്‍ കയറി പരിസരമാകെ വൃത്തികേടാക്കിയ ശേഷം രക്ഷപ്പെട്ടതായും വീട്ടുടമ പറഞ്ഞു. രാത്രി പത്ത് മണിക്ക് ശേഷം കതകില്‍ വന്ന് മുട്ടുക, വീടിന്റെ ഓട് ഇളക്കി മാറ്റുക, തുറന്ന് കിടക്കുന്ന  ജനലിലൂടെ കൈയ്യിട്ട് കര്‍ട്ടന്‍ മാറ്റുക എന്നിങ്ങനെ അജ്ഞാതന്റെ വിക്രിയകള്‍ മൂലം നാട്ടുകാര്‍ അങ്കലാപ്പിലായിരിക്കുകയാണ്.  കയറിയ വീടുകളില്‍ നിന്ന് പണമോ മറ്റൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍, ഇയാള്‍ മോഷ്ടാവാണോ അതോ ഒളിഞ്ഞ് നോട്ടക്കാരനാണോ എന്നും സംശയമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് രാത്രിയില്‍ പോലിസ് നിരീക്ഷണം ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റി സെക്രട്ടറി വി വി സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക