|    Oct 17 Tue, 2017 11:38 am
Home   >  Todays Paper  >  Page 1  >  

കുമാര്‍ വിശ്വാസിന് ജാമ്യം

Published : 24th July 2016 | Posted By: SMR

സുല്‍ത്താന്‍പൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരേ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതിയില്‍ കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു ജാമ്യം. പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഒന്നാമത്തെ കേസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചാരണസാമഗ്രികള്‍ വിതരണം ചെയ്തുവെന്നാണു രണ്ടാമത്തെ കേസ്. കേസുകളില്‍ അടുത്ത വാദം യഥാക്രമം ആഗസ്ത് രണ്ടിനും ഒമ്പതിനും കേള്‍ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക