|    Sep 26 Wed, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Published : 20th May 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ വാജുഭായി വാലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കുമാരസ്വാമി ഇക്കാര്യം അറിയിച്ചത്. സത്യപ്രതിജ്ഞ ബംഗളൂരുവിലെ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കും. സ്പീക്കറെ ചൊവ്വാഴ്ച തിരഞ്ഞെടുക്കും. കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും. ഡി കെ ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍  അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, അന്ന് രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍ തിയ്യതി മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss