|    Sep 22 Sat, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കുമാരസ്വാമിയും രാഹുലും കൂടിക്കാഴ്ച നടത്തി

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തീകരിച്ച വേളയിലാണു കൂടിക്കാഴ്ച. 100 ദിവസം പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെ രാഹുല്‍ അഭിനന്ദനമറിയിച്ചു.
മന്ത്രിസഭാ വികസനമടക്കമുള്ള കാര്യങ്ങളാണ് രാഹുലുമായി ചര്‍ച്ചചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുമാരസ്വാമി അറിയിച്ചു. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ കീഴില്‍ ഭരണമുന്നണി വളരെ ശക്തമായി തന്നെ മുന്നോട്ടു പോവും.
മന്ത്രിസഭാ വികസനവും ഉടനുണ്ടാവും. വിവിധ ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടെയും ചെയര്‍മാന്‍മാരുടെ നിയമനവും ഉടനുണ്ടാവും. ഇക്കാര്യങ്ങളാണ് രാഹുലുമായി ചര്‍ച്ചചെയ്തത്- കുമാരസ്വാമി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss