|    May 25 Fri, 2018 3:14 am
FLASH NEWS

കുമളി-മൂന്നാര്‍ സംസ്ഥാന പാതയോരം കാടുമൂടി

Published : 9th June 2017 | Posted By: fsq

 

നെടുങ്കണ്ടം: കുമളി – മൂന്നാര്‍ സംസ്ഥാന പാതയോരങ്ങളാണ് കാട് മൂടി കാഴ്ച മറയ്ക്കുന്നത്. പുളിയന്‍മല മുതല്‍ ഉടുമ്പന്‍ചോല വരെ റോഡിന്റെ ഇരുവശങ്ങളും കാട് വളര്‍ന്ന് റോഡിലേക്ക് കിടക്കുകയാണ്. ഇതുമൂലം വാഹനങ്ങള്‍ പരസ്പരം കാണുന്നതിന് സാധിക്കാതെ നിരന്തരം അപകടത്തില്‍ പെടുന്നത് പതിവായിട്ടുണ്ട്. പാമ്പാടുംപാറ മുതല്‍ പുളിയന്‍മല വരെയുള്ള ഭാഗങ്ങളാണ് കുടുതലായും കാട് വളര്‍ന്ന് നില്‍ക്കുന്നത്. വളവുകള്‍ കൂടുതലുള്ള ഈ പ്രദേശത്ത് റോഡിന്റെ പകുതിയോളം കാട് മൂടിയ നിലയിലാണ്. അമ്പതില്‍ പരം ബസുകളും സ്വകാര്യ വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടിയിലേക്കും മൂന്നാറിലേക്കുമുള്ള നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളും സ്‌കൂള്‍ വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകുന്ന റോഡാണ് ഇത്. വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാകാതെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ മറിയുന്നത് അടക്കം ഇത്തരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. മഴക്കാലം ആരംഭിച്ചതോടെ കോടമഞ്ഞ് നിറയുന്ന മേഖലയില്‍ റോഡിലേക്ക് വളര്‍ന്നുകിടക്കുന്ന കാടുകള്‍ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രദേശവാസികളും ഡ്രൈവര്‍മാരും പലതവണ കാട് വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss