|    Jan 21 Sat, 2017 7:38 am
FLASH NEWS

കുമളിയില്‍ നാല് വീടുകളില്‍ മോഷണം; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

Published : 23rd August 2016 | Posted By: SMR

കുമളി: കുമളിയിലെ നാലു വിടുകളില്‍ നടന്ന മോഷണത്തില്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു.കുമളി ബസ്റ്റാന്റിന് സമീപത്തുള്ള കുറുവച്ചന്‍ കോളനിയിലെ നാലു വീടുകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയില്‍ നടന്ന മോഷണം ഇന്നലെ രാവിലെ ആറു മണിയോടെയാണ് സമീപവാസികള്‍ അറിയുന്നത്.
റോസാപ്പൂക്കണ്ടം കുറുവച്ചന്‍ കോളനിയിലെ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ നാച്ചമ്മ തിരൂര്‍ത്തി, പവനുത്തായി, ചിന്നകറുപ്പന്‍, മഹേശ്വരി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സംഭവ സമയത്ത് അലക്കു തൊഴിലാളികളായ ഇവര്‍ ആരും വീടുകളില്‍ ഇല്ലായിരുന്നു.
നാച്ചമ്മയുടെ വീട്ടില്‍ നിന്നും പുതിനയ്യായിരം രൂപയുംപവന്നത്തായിയുടെ ആയിരം രൂപയും മഹേശ്വരിയുടെ മൂന്നര പവന്‍ സ്വര്‍ണാഭരണവും  നാലു ജോഡി വെള്ളിക്കൊലുസുകളും ചിന്നക്കടുപ്പന്റെ അയ്യായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.  അലക്കു തൊഴിലാളിയായ നാച്ചമ്മ ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷം രാത്രികാലങ്ങളില്‍ ബന്ധുവീടുകളിലാണ് തങ്ങുന്നത്. ഇവരുടെ വീട്ടിലെ അലമാരക്കള്ളിലെ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
മറ്റ് വീടുകളിലും സംഭവം നടക്കുമ്പോള്‍ ആരും ഇല്ലായിരുന്നു.ഒരു മേല്‍ക്കൂരയ്ക്ക് കീഴിലുള്ള ഒറ്റമുറി വീടുകളിലാണ് മോഷണം നടന്നത്. ഏല്ലാ വീടിന്റേയും പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്.അടുത്തടുത്ത നാലു വീടുകളില്‍ മോഷണം നടന്നിട്ടും സമീപ വാസികള്‍ അറിഞ്ഞിരുന്നില്ല.
ഇവരുടെ വീടിനു സമീപത്തുള്ള ആല്‍ത്തറയില്‍ നിന്നും ഒരു ടോര്‍ച്ചും തകര്‍ന്ന പൂട്ടും ഇത് പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് കമ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്.ഇടുക്കി സിംഗിള്‍ ഡിജിറ്റ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ഫിംഗര്‍ ടെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഹരി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ മോഷ്ടാവിന്റെതെന്ന് കരുതുന്ന നിരവധി വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക