|    Oct 24 Wed, 2018 4:00 am
FLASH NEWS

കുമളിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി

Published : 22nd September 2017 | Posted By: fsq

 

കുമളി: സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി കുമളി ഡിപ്പോയിലെ െ്രെഡവര്‍മാര്‍ തമ്മില്‍ കൈയാങ്കളി. കൈയാങ്കളി നടത്തിയ െ്രെഡവര്‍മാര്‍ ഇരുവരും ഭരണകക്ഷി യൂനിയനില്‍പ്പെട്ടവരായതിനാല്‍ സംഭവം ഒതുക്കിത്തീര്‍ത്തു. െ്രെഡവര്‍മാരായ ഷാജിമോന്‍ കെ, ലിഡ്‌സണ്‍ രാജ് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സ തേടി. വ്യാഴാഴ്ച രാവിലെ കുമളി ഡിപ്പോയിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളിലെ െ്രെഡവര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നത്. കമ്പം-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളിലെ െ്രെഡവര്‍മാരാണ് ഷാജിമോനും ലിഡ്‌സണ്‍ രാജും. ഇരുവരും ഓടിച്ചിരുന്ന ബസ്സുകള്‍ തമ്മില്‍ ലോവര്‍ ക്യാംപിന് സമീപത്തെ കൊടും വളവില്‍ വച്ച് സൈഡ് കൊടുക്കാന്‍ കഴിയാതെ വന്നിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ വാക്കേറ്റം നടന്നിരുന്നു.യാത്രക്കാര്‍ ഇടപെട്ടാണ് അപ്പോള്‍ പ്രശ്‌നം അവസാനിപ്പിച്ചത്. ഇതിനിടെ ഇന്നലെ രാവിലെ ഷാജിമോന്‍ ഡിപ്പോയിലെത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ലിഡ്‌സണ്‍ രാജിനോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു.ഇതു പിന്നീട് വാക്കേറ്റമാവുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി. സംഭവം സംബന്ധിച്ച് ഇരുവരും പോലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെ ഇരുവരും ഭരണകക്ഷി യൂനിയനില്‍ പെട്ടവരായതിനാല്‍ സംഘടനാ നേതൃത്വം ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss