|    May 28 Sun, 2017 4:08 pm
FLASH NEWS

കുമളിയില്‍ കെഎസ്ആര്‍ടിസി എംഡിയുടെ മിന്നല്‍ പരിശോധന

Published : 12th October 2016 | Posted By: Abbasali tf

കുമളി: കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമയബന്ധിത പദ്ധതികള്‍ നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എം ജി രാജമാണിക്യം. കുമളി ഡിപ്പോയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തവെയാണ് ഇക്കാര്യം അറിയിച്ചത്.കെഎസ്ആര്‍ടിസിയിലെ മികച്ച, പരിചയ സമ്പന്നരായ മുതിര്‍ന്ന ജീവനക്കാരുമായി ഇത് കൂടിയാലോചിക്കും. കെഎസ്ആര്‍ടിസി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി എങ്ങിനെ മറികടക്കാമെന്നാണ് ആലോചിക്കുന്നത്. കെഎസ്ആര്‍ടിയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും എംഡി പറഞ്ഞു. സ്വകാര്യ കമ്പനികളെപ്പോലെ ലാഭ പ്രസ്ഥാനമായി കാണാതെ പൊതുജനങ്ങള്‍ക്കായുള്ള ഒരു സേവന മേഖലയായാണ് കെഎസ്ആര്‍ടിസിയെ കാണുന്നത്. കേരളത്തില്‍ എവിടെച്ചെന്നാലും 24 മണിക്കൂറും കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ട്. എന്നാല്‍ പലയിടങ്ങളിലും പരിമിത സൗകര്യങ്ങള്‍ മാത്രമാണുള്ളത്.ജീവനക്കാര്‍ക്കു വിശ്രമ സൗകര്യം ഉള്‍പ്പെടെയുള്ള ഒരുക്കിക്കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും രാജമാണിക്യം അറിയിച്ചു. ഇവിടെയെത്തിയ എംഡി ജീവനക്കാരുമായി ആശയ വിനിമയം നടത്തി.തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്, ജനറല്‍ കണ്‍ട്രോളിങ് ഓഫിസ്, കാഷ് കൗണ്ടര്‍, കണ്ടക്ടര്‍  െ്രെഡവര്‍ റിട്ടയറിംഗ് റൂം,ഗാരേജ്, ജീവനക്കാരുടെ ശുചിമുറി, സ്‌റ്റോര്‍, ജീവനക്കാര്‍ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.ശുചിമുറി വൃത്തി രഹിതമായി കിടക്കുന്നത് ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്ന് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചു.ജീവനക്കാര്‍ക്കായി കുടിവെള്ളം വെച്ചിട്ടുള്ള സ്ഥലത്ത് ഗ്ലാസിന് പകരം വെള്ളക്കുപ്പി മുറിച്ച് വച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.അടിയന്തിരമായി ഗ്ലാസുകള്‍ വാങ്ങി വയ്ക്കണമെന്നും നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day