|    Mar 23 Thu, 2017 6:01 am
FLASH NEWS

കുമരകം പഞ്ചായത്ത് ഗവ. എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി നിറവിലേക്ക്

Published : 18th October 2016 | Posted By: Abbasali tf

കുമരകം: കുമരകം പഞ്ചായത്ത് ഗവ. എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍. 1966 ഒക്ടോബര്‍ 15 നാണ് കുമരകം പഞ്ചായത്ത് മാനേജ്മന്റായി സ്‌കൂള്‍ സ്ഥാപിതമായത്. പിന്നീട് ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയും കുമരകം ഗവ. പഞ്ചായത്ത് എല്‍പി സ്‌കൂളായി മാറുകയുമുണ്ടായി. വെളിയം, കൊല്ലകേരി, കുമ്പളന്തറ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുരുന്നങ്ങള്‍ക്ക് അക്ഷരവെട്ട പകര്‍ന്ന വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി നാടിന്റെ ആഘോഷമാക്കി മറ്റാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. വി എസ് കൊച്ചുമോന്‍, കെ കേശവന്‍, വി ജി വിശ്വദാസ്, വി കെ ചന്ദ്രഹാസന്‍, ചന്ദ്രബോസ്, പി പി ഷാജി, സുകമാരന്‍ ബ്ലാത്തിയില്‍, പ്രധാന അധ്യാപിക ഓമന, അപര്‍ണ ടീച്ചര്‍ സംസാരിച്ചു. ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ വിദ്യാര്‍ഥികളുടെ കലാ കായിക മല്‍സരങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍, പൂര്‍വ വിദ്യാര്‍ഥി സംഗമം, ഗുരുവന്ദനം, വിവിധ സെമിനാറുകള്‍, വിദ്യാഭ്യാസ  സാംസ്‌കാരിക സമ്മേളനം മന്ത്രിമാരും സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കുന്ന സമാപന സമ്മേളനങ്ങള്‍, ജൂബിലി സ്മാരക നിര്‍മാണം എന്നിവയാണ് ലക്ഷ്യമിടുന്നത്. പരിപാടികളുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ ചെയര്‍മാനും അധ്യാപിക രക്ഷാകര്‍തൃസമിതി പ്രസിഡന്റ് സുമേഷ് ജനറല്‍ കണ്‍വീനറും പ്രധാന അധ്യാപിക ഓമന ടീച്ചര്‍ ഖജാഞ്ചിയുമായി 501 അംഗ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക