|    Jul 20 Fri, 2018 4:55 am
FLASH NEWS

കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം ഓഫിസ് ലാബ് കെട്ടിടം ഉദ്ഘാടനം ഇന്ന്

Published : 15th September 2017 | Posted By: fsq

 

കോട്ടയം: കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഓഫിസ് ലാബ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിക്കും. കേരളാ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. പി രാജേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തും.ജോസ് കെ മാണി എംപി  കുട്ടനാട് പാക്കേജ് പദ്ധതി റിപോര്‍ട്ടുകള്‍ പ്രകാശനം ചെയ്യും. സി കെ ആശ എംഎല്‍എ കാര്‍ഷിക എന്‍ജിനീയറിങ് ഗവേഷണ ലാബ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. രാജന്‍ എംഎല്‍എ വില്‍പന കേന്ദ്രം ഉദ്ഘാടനം ചെയ്യും. കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഗവേഷണ ലഘുലേഖകള്‍ പ്രകാശനം ചെയ്യും. കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ടിക്കാറാം മീണ സംയേജിത കൃഷി സമ്പ്രദായം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഡോ. ബി എസ് തിരുമേനി പ്രത്യേക പ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി മൈക്കിള്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ ഡയറക്ടര്‍ ഡോ. പി ഇന്ദിരാദേവി,കുമരകം ആര്‍എആര്‍എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഡി അംബികാദേവി, ഗ്രാമ ബ്ലോക്ക് പഞ്ചായത്തു പ്രതിനിധികള്‍, കേരളാ കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സംസാരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss