കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ജോലിക്കെത്തിയില്ല
Published : 14th April 2018 | Posted By: kasim kzm
മണ്ണാര്‍ക്കാട്: സംസ്ഥാന വ്യപാകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ച ഇന്നലെ കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്ന് ഡോക്ടര്‍മാരും ജോലിക്ക് എത്തിയില്ല. അതേസമയം ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് ചികില്‍സ ഉറപ്പു വരുത്താന്‍ ഡിഎംയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍ ഇന്നലെ കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികളെ പരിശോധിച്ചു. ഒപി സമയം വര്‍ധിപ്പിച്ചതിലും കുമരംപുത്തൂര്‍ കുടുംബാരോഗ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. കുമരംപുത്തൂര്‍
ആശുപത്രിക്കു കീഴില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പും സമരത്തെ തുടര്‍ന്ന് ഇന്നലെ മുടങ്ങി. ഉച്ചയ്ക്കു 1.30 മുതല്‍ ആറു വരെ ഒപി പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കാത്തിന്റെ പേരില്‍ കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജസ്നിയെ സസ്പെന്റ് ചെയ്തിരുന്നു.ഇതാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചതും സമരത്തിലേക്ക് നയിച്ചതും. അഞ്ചുപേരുണ്ടങ്കിലെ ഉച്ചയ്ക്കു ശേഷമുള്ള ഒപി പ്രവര്‍ത്തിപ്പിക്കാനാവു എന്നനിലപാടിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ മൂന്നു ഡോക്ടര്മാരുണ്ടെങ്കില് ഉച്ചയ്ക്കു ശേഷമുള്ള ഒപി പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്. ഇവിടെ സ്ഥിരം ഡോക്ടര്‍മാര്‍ നാലുപേരുണ്ടെന്നും അതു കൊണ്ടു തന്നെ ഉച്ചയ്ക്കു ശേഷമുള്ള ഒപി പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമില്ലന്നുമാണ് അധികൃതരുടെ നിലപാട്.
കുമരംപുത്തൂര്‍ ആശുപത്രിയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ചികില്‍സ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ ഒപി പ്രവര്‍ത്തിച്ചില്ല. അതേസമയം അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു. ശസ്ത്രക്രിയകളും നടത്തി. മതിയായ സ്ഥിരം
ഡോക്ടര്‍മാരെ നിയമിക്കാതെയാണ് കുമരംപുത്തൂരില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രഖ്യാപിച്ചതെന്ന് ഡോക്ടര്‍ ആരോപിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.