|    Mar 27 Mon, 2017 10:08 am
FLASH NEWS

കുഫോസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published : 5th October 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ മല്‍സ്യ- സമുദ്ര ഗവേഷണ സര്‍വകലാശാലയായ കുഫോസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. വെബ്‌സൈറ്റ് തുറന്നപ്പോള്‍ പാകിസ്താന്റെ പതാകയും പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവുമാണ് വന്നത്.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം സൈറ്റില്‍നിന്ന് നഷ്ടപ്പെട്ടു. ലിങ്കുകളും നഷ്ടമായി. സംഭവത്തില്‍ കുഫോസ് രജിസ്ട്രാര്‍ വിക്ടര്‍ ജോര്‍ജ് സൈബര്‍ പോലിസിന് പരാതി നല്‍കി. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ദിവസവും പ്രത്യേകം മാറ്റി സൂക്ഷിക്കുന്നതിനാല്‍ അവ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കുഫോസ് അധികൃതര്‍ പറഞ്ഞു.
ഇപ്പോള്‍ തുറന്നാല്‍ വെബ്‌സൈറ്റ് നിര്‍മാണത്തിലാണെന്ന സന്ദേശം മാത്രമേ കാണാനാവൂ. പുറത്തുള്ളവര്‍ക്ക് സര്‍വകലാശാലയുമായി വെബില്‍ ബന്ധപ്പെടാന്‍ കഴിയില്ല. രണ്ടു ദിവസത്തിനകം സൈറ്റ് പൂര്‍ണ സജ്ജമാവുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും എവിടെ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക