|    Jan 22 Sun, 2017 9:19 am
FLASH NEWS

കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജെയ്‌സന്‍ പിടിയില്‍

Published : 12th July 2016 | Posted By: SMR

ചാലക്കുടി: നിരവധി ഭവനഭേദ കേസ്സുകളിലെ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജെയ്‌സനെ ചാലക്കുടി പോലിസ് പിടികൂടി. തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിലായി നിരവധി ഭവനഭേദനം നടത്തിയ പരിയാരം കമ്മളം സ്വദേശിയായ ചേരിയേക്കിര വീട്ടില്‍ ജെയ്‌സന്‍ എന്ന സുനാമി ജെയ്‌സനെയാണ് ചാലക്കുടി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി എസ് ക്രിസ്പിന്‍ സാമും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷം മുമ്പ് കളവ് കേസുകളില്‍ ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനായ പ്രതി വിവിധ ജില്ലകളിലായി 30ഓളം ഭവനഭേദനം നടത്തി കളവ് ചെയ്തതായി പോലിസ് പറഞ്ഞു. പോലിസ് നിരീക്ഷണത്തിലായിരുന്ന പ്രതി കഴിഞ്ഞ നവംബറില്‍ ബാഗ്ലൂരിലേക്ക് മുങ്ങുകയായിരുന്നു.
കൊയമ്പത്തൂര്‍, വേളാങ്കണ്ണി , മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി രാത്രി സമയങ്ങളില്‍ തീവണ്ടി മാര്‍ഗം കേരളത്തിലെത്തി കളവ് നടത്തുകയായിരുന്നു പതിവ്. എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതി വന്ന് പോകാറുണ്ടെന്ന് മനസ്സിലാക്കിയ പോലിസ് കഴിഞ്ഞ മൂന്ന് മാസക്കാലമായി നടത്തിവന്നിരുന്ന രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്.
ചാലക്കുടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ പരിയാരം, കമ്മളം, വെള്ളാഞ്ചിറ, പടി. ചാലക്കുടി, കൊരട്ടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ നാലുകെട്ട്, അന്നനാട്, കൊടകര പോലിസ് സ്റ്റേഷന്‍ പരിധിയിലെ പേരാമ്പ്ര, ചെറുകുന്ന്, കക്കാട്ടുകടവ് കലിക്കലമ്പലം, ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്, സ്‌കൂള്‍ എന്നിവടങ്ങളിലും ഇയാള്‍ മോഷണവും മോഷണ ശ്രമവും നടത്തിയിട്ടുള്ളതായും പോലിസ് അറിയിച്ചു.
മോഷണ മുതലുകള്‍ വിവിധ സ്ഥലങ്ങളില്‍ മറ്റുള്ളവരെ കൊണ്ട് പണയം വയ്പ്പിക്കുകയോ വില്‍പന നടത്തുകയോ ആണ് പതിവ്. ഇതില്‍ നിന്നും ലഭിക്കുന്ന പണം മദ്യപാനത്തിനും ആര്‍ബാട ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തികള്‍ക്കുമാണ് പ്രതി ചിലവാക്കിയത്. കളവ് കേസ്സില്‍ പലവട്ടം പിടിയിലായിട്ടുള്ള പ്രതി നിരവധി തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക