|    Nov 20 Mon, 2017 10:45 pm
FLASH NEWS
Home   >  Kerala   >  

ബണ്ടി ചോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആത്മഹത്യാശ്രമമെന്ന് ജയിലധികൃതര്‍

Published : 12th September 2017 | Posted By: G.A.G

തിരുവനന്തപുരം : പൂജപ്പുരജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു വരുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് വിഴുങ്ങുകയായിരുന്നുവെന്നാണ്  ജയിലധികൃതരുടെ വിശദീകരണം.
രാജ്യാന്തര കുറ്റവാളിയായ ദേവീന്ദ്രസിങ് എന്ന ബണ്ടി ചോര്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ തിരുവനന്തപുരം പട്ടത്തെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ 2013 ജനുവരി 21 നാണ് ബണ്ടി ചോര്‍ പിടിയിലാകുന്നത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന മിസ്തുബിഷി കാറും സ്വര്‍ണവുമായി കടന്ന ഇയാളെ രണ്ട് ദിവസത്തിന് ശേഷം കര്‍ണാടകയില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക