|    Feb 25 Sun, 2018 7:07 pm
FLASH NEWS

കുപ്രസിദ്ധ മോഷ്ടാവ് ഫ്യൂസ് കണ്ണനെ’ ക്രൈംബ്രാഞ്ച് സംഘം പിടികൂടി

Published : 11th January 2017 | Posted By: fsq

 

മതിലകം: കുപ്രസിദ്ധ മോഷ്ടാവ് ഫ്യൂസ് കണ്ണന്‍ എന്ന കണ്ണനെ(38) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടിന് മൂന്നുപീടികയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍, മതിലകം സ്റ്റേഷന്‍ പരിതികളില്‍ മോഷണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജില്ലാ റൂറല്‍ പോലിസ് മേധാവി ആര്‍ നിശാന്തിനി മോഷ്ടാക്കളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിരുന്നു. തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് എസ്‌ഐ എംപി മുഹമ്മദ് റാഫി, മതിലകം എസ്‌ഐ സുശാന്ത് കെഎസ്, ക്രൈംബ്രാഞ്ച് എഎസ്‌ഐ സുനില്‍ പിസി, സിപിഓമാരായ സി ആര്‍ പ്രദീപ്, പി ജയകൃഷ്ണന്‍, സി എ ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കണ്ണന് മതിലകം, വലപ്പാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.  ഇയാള്‍ക്കെതിരേ  പാവറട്ടിയില്‍ ക്ഷേത്ര കവര്‍ച്ചാ കേസും തമിഴ്‌നാട്ടില്‍ കൊലപാതക കേസും നിലവിലുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടുങ്ങല്ലൂര്‍ മേഖലയില്‍ മോഷണം തുടര്‍ സംഭവമായതിനെ തുടര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് സംഘവും മതിലകം പോലിസും സംയുക്തമായി നടത്തിയ പഴുതടച്ച അന്വേഷണത്താലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss