|    Oct 21 Sun, 2018 10:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുപ്രസിദ്ധ മോഷ്ടാവ് ഫിജോ പിടിയില്‍

Published : 9th January 2017 | Posted By: fsq

ചാലക്കുടി: കുപ്രസിദ്ധ മോഷ്ടാവും കൊലപാതകം, വധശ്രമം, കവര്‍ച്ചാ കേസുകളിലെ പ്രതിയുമായ കുഴല്‍പണം കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയുമായയാളെ പോലിസ് അറസ്റ്റ് ചെയ്തു. പോട്ട പുല്ലന്‍ വീട്ടില്‍ ഫിജോ എന്ന കുട്ടിച്ചാത്ത(31)നെയാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ കൃഷ്ണനും കൊരട്ടി എല്‍ഐ എം ജെ ജിജോയും ചേര്‍ന്ന് പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നു പിടികൂടിയത്. കെഎംസി കമ്പനിയുടെ പ്രൊജക്ട് മാനേജരുടെ കൊരട്ടി ഖന്നാ നഗറിലെ വീടിന്റെ വാതില്‍ തകര്‍ത്ത് അലമാരിയില്‍ സൂക്ഷിച്ചിരുന്ന രത്‌നങ്ങള്‍ പതിച്ച മോതിരവും വിദേശ നിര്‍മിതമായ വിലകൂടിയ വാച്ചുകളും പാസ്‌പോര്‍ട്ടും ചെക്ക് ബുക്കുകള്‍, ആധാരങ്ങള്‍ എന്നിവ കവര്‍ന്ന കേസിലാണ് അറസ്റ്റിലായത്. മുരിങ്ങൂരില്‍ സ്വകാര്യ വ്യക്തിയുടെ ഫാമില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു മോഷണം. 2007ല്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ പോട്ട ഇടിക്കൂട് പാലത്തിന് സമീപം ഇറച്ചി ക്കടയില്‍വച്ച് ചൊവ്വരക്കാരന്‍ ഷാനവാസിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇയാള്‍ മൂന്നോളം ബൈക്ക് മോഷണക്കേസിലും ചാലക്കുടി പോലിസ് സ്റ്റേഷനില്‍ കേസുണ്ട്. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിയില്‍ തോക്കുചൂണ്ടി കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലും വേങ്ങരയില്‍ കവര്‍ച്ചയ്ക്കായി  തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതിലും ഇവിടേയും കേസുകള്‍ നിലവിലുണ്ട്. എറണാകുളം ജില്ലയിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. 2014ല്‍ കോയമ്പത്തൂര്‍ പൊന്നരാജപുരത്ത് ആഭരണശാലയിലേക്ക് കൊണ്ടുപോയിരുന്ന പതിമൂന്നര കിലോ സ്വര്‍ണം ജ്വല്ലറി ജീവനക്കാരെ തോക്ക് ചൂണ്ടി ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ തമിഴിനാട് പോലിസിന്റെ പിടിയിലായ ഇയാള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്.  പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss